കേരളം

kerala

ETV Bharat / city

സപ്ലൈകോ ഗോഡൗണിൽ അരി വൃത്തിയാക്കിയ സംഭവം; വിശദീകരണവുമായി ഭക്ഷ്യമന്ത്രി - Food Minister G R Anil

അലൂമിനിയം ഫോസ്‌ഫൈഡ് ഗുളികകൾ വച്ചുള്ള മാനുവൽ ക്ലീനിങ്ങാണ് കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ നടന്നതെന്നും ഇത് ലോകത്ത് എല്ലായിടത്തും ചെയ്യുന്നതാണെന്നും മന്ത്രി പ്രതികരിച്ചു.

സപ്ലൈകോ ഗോഡൗണിൽ അരി വൃത്തിയാക്കിയ സംഭവം  കൊട്ടാരക്കര സപ്ലൈകോ ഗോഡൗൺ  ഭക്ഷ്യമന്ത്രി ജി.ആർ അനിൽ  സപ്ലൈകോ ഗോഡൗണിൽ അരി വൃത്തിയാക്കൽ  കൊട്ടാരക്കര സപ്ലൈകോ ഗോഡൗൺ വാർത്ത  cleaning rice at Supplyco godown  Kottarakkara Supplyco godown  Supplyco godown news  cleaning rice at supplyco godown news  Food Minister G R Anil  Food Minister G R Anil news
സപ്ലൈകോ ഗോഡൗണിൽ അരി വൃത്തിയാക്കിയ സംഭവം; വിശദീകരണവുമായി ഭക്ഷ്യമന്ത്രി

By

Published : Aug 12, 2021, 6:45 PM IST

Updated : Aug 12, 2021, 7:11 PM IST

തിരുവനന്തപുരം:കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ പഴകിയ അരി വൃത്തിയാക്കിയ സംഭവത്തിൽ വിശദീകരണവുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ. സ്ഥാപനത്തിന് ഉള്ളിൽ കയറിയുള്ള ഇടപെടൽ രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള അവസരമായി ഉപയോഗിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയതാണ്. അലൂമിനിയം ഫോസ്‌ഫൈഡ് ഗുളികകൾ വച്ചുള്ള മാനുവൽ ക്ലീനിങ്ങാണ് നടന്നതെന്നും ജി.ആർ അനിൽ പറഞ്ഞു.

ഇത് ലോകത്ത് എല്ലായിടത്തും ചെയ്യുന്നതാണ്. അരിയുടെ ഗുണമേന്മ പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ വിതരണത്തിനായി നൽകുവെന്നും മന്ത്രി പറഞ്ഞു. ഈ മാസം ആറിനാണ് കൊട്ടാരക്കര സപ്ലൈ ഗോഡൗണിൽ പഴകിയ അരി വൃത്തിയാക്കുന്നത് നാട്ടുകാർ ഇടപെട്ട് തടഞ്ഞത്. രണ്ടു വർഷത്തോളം പഴക്കമുള്ള 2000 കിലോ അരിയാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്.

സപ്ലൈകോ ഗോഡൗണിൽ അരി വൃത്തിയാക്കിയ സംഭവം; വിശദീകരണവുമായി ഭക്ഷ്യമന്ത്രി

ALSO READ:മീൻ വിൽപനക്കാരിക്ക് നേരെയുണ്ടായ അതിക്രമം; മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Last Updated : Aug 12, 2021, 7:11 PM IST

ABOUT THE AUTHOR

...view details