കേരളം

kerala

ETV Bharat / city

അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് - kerala assembly eletions

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവരില്‍ ആര്‍ക്കും ഇളവില്ല. പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് തരൂരില്‍ നിന്ന് മന്ത്രി എകെ ബാലന്‍റെ ഭാര്യ പികെ ജമീലയെ ഒഴിവാക്കി

സിപിഎം അന്തിമ സ്ഥാനാർഥി പട്ടിക  അന്തിമ സ്ഥാനാർഥി പട്ടിക  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  സിപിഎം  CPM State secreteriat  CPM  candidate list  Ak Balan wife pk jameela  kerala assembly eletions  നിയമസഭ തെരഞ്ഞെടുപ്പ്
സിപിഎം അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

By

Published : Mar 8, 2021, 4:31 PM IST

തിരുവനന്തപുരം: അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരില്‍ ആര്‍ക്കും ഇളവില്ല. പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് തരൂരില്‍ മന്ത്രി എകെ ബാലന്‍റെ ഭാര്യ പികെ ജമീലയെ ഒഴിവാക്കി. ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍റെ ഭാര്യയും തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ വൈസ് പ്രിന്‍സിപ്പളുമായ ഡോ ആര്‍ ബിന്ദു തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇരിങ്ങാലക്കുടയില്‍ സിറ്റിങ് എംഎല്‍എയും കഴിഞ്ഞ തവണ ആദ്യമായി സ്ഥാനാർഥിയായ കെയു അരുണനെ ഒഴിവാക്കിയാണ് ബിന്ദുവിന് സീറ്റ് നല്‍കുന്നത്.

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവരും നിലവിലെ മന്ത്രിമാരുമായ ഡോ ടിഎം തോമസ് ഐസക്ക്, ജി സുധാകരന്‍, എകെ ബാലന്‍, ഇപി ജയരാജന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ക്കും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും സീറ്റ് നൽകിയിട്ടില്ല. എന്നാല്‍ സിപിഎം സ്വതന്ത്രന്‍ എന്ന നിലയില്‍ മന്ത്രി കെടി ജലീല്‍ തവനൂരില്‍ വീണ്ടും സ്ഥാനാര്‍ഥിയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍, കടകംപള്ളി സുരേന്ദ്രന്‍, എംഎം മണി, ജെ മേഴ്‌സിക്കുട്ടിയമ്മ, എസി മൊയ്തീന്‍, കെകെ ഷൈലജ, ടിപി രാമകൃഷ്ണന്‍ എന്നിവരും മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനും ഇത്തവണയും മത്സരിക്കും.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കിയ സ്ഥാനാർഥികള്‍:

  • തിരുവനന്തപുരം

വര്‍ക്കല-വി.ജോയി, ആറ്റിങ്ങല്‍-ഒ.എസ്.അംബിക, വാമനപുരം-ഡി.കെ.മുരളി, കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍കാവ്-വി.കെ.പ്രശാന്ത്, നേമം-വി.ശിവന്‍കുട്ടി, അരുവിക്കര-ജീ.സ്റ്റീഫന്‍, പാറശാല-സി.കെ.ഹരീന്ദ്രന്‍, കാട്ടാക്കട-ഐ.ബി.സതീഷ്, നെയ്യാറ്റിന്‍കര-കെ.ആന്‍സലന്‍.

  • കൊല്ലം

കൊട്ടാരക്കര-കെ.എന്‍.ബാലഗോപാല്‍, കുണ്ടറ-ജെ.മേഴ്‌സിക്കുട്ടിയമ്മ, കൊല്ലം-എം.മുകേഷ്, ഇരവിപുരം-എം.നൗഷാദ്, ചവറ-ഡോ.സുജിത് വിജയന്‍

  • പത്തനംതിട്ട

ആറന്‍മുള-വീണാ ജോര്‍ജ്, കോന്നി-കെ.യു.ജനീഷ്‌കുമാര്‍. ജില്ലാ നേതൃത്വത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു നല്‍കി.

  • ആലപ്പുഴ

അരൂര്‍-ദലീമ ജോജോ, മന്ത്രി തോമസ് ഐസക്കിന്‍റെ മണ്ഡലമായ ആലപ്പുഴ- പി.പി.ചിത്തരഞ്ജന്‍, മന്ത്രി ജി.സുധാകരന്‍റെ മണ്ഡലമായ അമ്പലപ്പുഴ-എച്ച്.സലാം, കായംകുളം-യു.പ്രതിഭ, മാവേലിക്കര-എം.എസ്.അരുണ്‍കുമാർ.

  • കോട്ടയം

ഏറ്റുമാനൂര്‍-വി.എന്‍.വാസവന്‍, കോട്ടയം-കെ.അനില്‍കുമാര്‍, പുതുപ്പള്ളി-ജെയ്ക്ക് പി.തോമസ്.

  • ഇടുക്കി

ദേവികുളം-എ.രാജ, ഉടുമ്പന്‍ചോല- എം.എം.മണി

  • എറണാകുളം

കൊച്ചി-കെ.ജെ.മാക്‌സി, വൈപ്പിന്‍-കെ.എന്‍.ഉണ്ണികൃഷ്ണന്‍, തൃക്കാക്കര- ഡോ. ജെ.ജേക്കബ്, തൃപ്പൂണിത്തുറ-എം.സ്വരാജ്, കളമശേരി-പി.രാജീവ്, കോതമംഗലം ആന്‍റണി ജോണ്‍, കുന്നത്തുനാട്-പി.വി.ശ്രീനിജന്‍, ആലുവ-ഷെല്‍ന നിഷാദ്, എറണാകുളത്ത് പൊതു സ്വതന്ത്രനെ രംഗത്തിറക്കും.

  • തൃശൂര്‍

ചേലക്കര-സിറ്റിങ് എംഎല്‍എ യുആര്‍ പ്രദീപിന് പകരം മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, കുന്നംകുളം-എ.സി.മൊയ്തീന്‍, ഗുരുവായൂര്‍-ജെ.അക്ബര്‍, മണലൂര്‍-മുരളി പെരുനെല്ലി, വടക്കാഞ്ചേരി-സേവ്യര്‍ ചിറ്റിലപ്പള്ളി, ഇരിങ്ങാലക്കുട-ഡോ.ആര്‍.ബിന്ദു, പുതുക്കാട്- മന്ത്രി സി.രവീന്ദ്രനാഥിന് പകരം കെ.കെ.രാമചന്ദ്രന്‍, ചാലക്കുടി-തീരുമാനമായില്ല.

  • മലപ്പുറം

തവനൂര്‍-കെ.ടി.ജലീല്‍, പൊന്നാനി-പി.നന്ദകുമാര്‍, നിലമ്പൂര്‍-പി.വി.അന്‍വര്‍, താനൂര്‍-അബ്ദുറഹ്മാന്‍, മങ്കട-റഷീദലി, ഏറനാട്-യു.ഷറഫലി, വണ്ടൂർ-മിഥുന.

  • പാലക്കാട്

തൃത്താല- എം.ബി.രാജേഷ്, തരൂര്‍-പി.പി സുമോദ്, കോങ്ങാട്- ശാന്തകുമാരി, ഷൊര്‍ണൂര്‍- പി.മമ്മിക്കുട്ടി, ഒറ്റപ്പാലം- പ്രേംകുമാര്‍, മലമ്പുഴ- പ്രഭാകരന്‍, ആലത്തൂര്‍- കെ.ഡി.പ്രസേനന്‍, നെന്‍മാറ- കെ.ബാബു, പാലക്കാട്- തീരുമാനമായില്ല.

  • കോഴിക്കോട്

പേരാമ്പ്ര-ടി.പി.രാമകൃഷ്ണന്‍, ബാലുശേരി-കെ.പി.സച്ചിന്‍ദേവ്, കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്‍, കോഴിക്കോട് സൗത്ത്-ഐഎന്‍എല്‍, ബേപ്പൂര്‍-പി.എ.മുഹമ്മദ് റിയാസ്, കൊടുവള്ളി-കാരാട്ട് റസാഖ്, തിരുവമ്പാടി-തീരുമാനമായില്ല, കൊയിലാണ്ടി-കാനത്തില്‍ ജമീല, കുറ്റ്യാടി-കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.

  • വയനാട്

മാനന്തവാടി-ഒ.ആര്‍.കേളു, ബത്തേരി- കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എം.എസ്.വിശ്വനാഥന്‍.

  • കണ്ണൂര്‍

പയ്യന്നൂര്‍-പി.ഐ.മധുസൂദനന്‍, കല്ല്യാശേരി-എം.വിജിന്‍, തളിപ്പറമ്പ്-എം.വി.ഗോവിന്ദന്‍, അഴീക്കോട്-കെ.വി.സുമേഷ്, ധര്‍മ്മടം- പിണറായി വിജയന്‍, തലശേരി-എ.എം.ഷംസീര്‍, മട്ടന്നൂര്‍-കെ.കെ.ഷൈലജ, പേരാവൂര്‍-സക്കീര്‍ ഹുസൈന്‍

  • കാസര്‍കോട്

ഉദുമ-സിഎച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂര്‍-എം.രാജഗോപാല്‍, മഞ്ചേശ്വരം-ജയാനന്ദ

ABOUT THE AUTHOR

...view details