തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് വിജയം കണ്ട കർഷക വിപണി സ്ഥിരം സംവിധാനമാക്കാനൊരുങ്ങി കൃഷി വകുപ്പ്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇടനിലക്കാർക്ക് പിൻവലിയേണ്ടിവന്ന സാഹചര്യത്തിലാണ് ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കാൻ കർഷകർക്ക് അവസരമൊരുക്കി കൃഷി വകുപ്പ് പദ്ധതിയൊരുക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ മാതൃക വിജയിച്ചതോടെ വിപണി സ്ഥിരം സംവിധാനമാക്കാനുള്ള ആലോചിക്കുന്നതായി കൃഷി വകുപ്പ് ഡയറക്ടർ കെ വാസുകി പറഞ്ഞു.
കര്‍ഷക വിപണി സ്ഥിരമാക്കാനൊരുങ്ങി കൃഷി വകുപ്പ് - കൃഷി വകുപ്പ് വാര്‍ത്തകള്‍
ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ വിഷു വരെയുള്ള 20 ദിവസത്തിനിടെ 365 കർഷക വിപണികളാണ് സംസ്ഥാനത്തെമ്പാടുമായി സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഈ ദിവസങ്ങളിൽ 88 കർഷക വിപണികളിൽ വ്യാപാരം നടന്നു.
കർഷകന് ന്യായവിലയും ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നങ്ങളും ഉറപ്പാക്കാനായതോടെ കർഷക വിപണി വിജയമായി. ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ വിഷു വരെയുള്ള 20 ദിവസത്തിനിടെ 365 കർഷക വിപണികളാണ് സംസ്ഥാനത്തെമ്പാടുമായി സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഈ ദിവസങ്ങളിൽ 88 കർഷക വിപണികളിൽ വ്യാപാരം നടന്നു. ആലപ്പുഴയിൽ 40 ഉം എറണാകുളത്ത് 38 ഉം ഇടുക്കിയിൽ 35 ഉം കർഷക വിപണികൾ സംഘടിപ്പിച്ചു.
കർഷക സംഘങ്ങളെ സംഘടിപ്പിച്ചാണ് വിപണികൾ സജ്ജീകരിച്ചത്. പ്രാദേശിക വിപണികളിൽ വിറ്റുതീരാത്ത ഉൽപ്പന്നങ്ങൾ ഓരോ ജില്ലയിലെയും സംഘങ്ങൾ ശേഖരിച്ച് വിപണിയിലെത്തിച്ചു. ഓരോ ജില്ലയിലും അധികംവരുന്ന ഉൽപ്പന്നങ്ങൾ മറ്റു ജില്ലകളിലേക്കെത്തിച്ചും വിറ്റഴിച്ചു. കർഷക വിപണികളും ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ ഔട്ട് ലെറ്റുകളും ചേർന്ന് 20 ദിവസം കൊണ്ട് രണ്ടു കോടിയിലേറെ രൂപയുടെ പച്ചക്കറികളും പഴവർഗങ്ങളുമാണ് വിറ്റഴിച്ചത്. സന്നദ്ധ പ്രവർത്തകർ, റസിഡൻസ് അസോസിയേഷനുകൾ, എൻ.ജി.ഒകൾ തുടങ്ങിയക്ക് ഒപ്പം ഐഎംഎയും കർഷകവിപണിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.