തിരുവനന്തപുരം : ഈ മാസം 31 ന് അവസാനിക്കുന്ന വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു. ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്.
1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബര്‍ 31-ന് അവസാനിക്കുകയായിരുന്നു.