തിരുവനന്തപുരം :കേരളത്തില്‍ അരിവിലയില്‍ വര്‍ധനയുണ്ടെന്ന് സമ്മതിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. അരിവില പിടിച്ചുനിര്‍ത്താന്‍ ആന്ധ്രയില്‍ നിന്നുള്ള ജയ അരി നേരിട്ട് എത്തിച്ച് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും മന്ത്രി ഇടിവി ഭാരതിനോട് പറഞ്ഞു.
'ആന്ധ്രയില്‍ നിന്ന് അരി നേരിട്ട് എത്തിക്കും' ; കേരളത്തിൽ ആരും പട്ടിണി കിടക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ - കേരളത്തില്‍ അരിവിലയില്‍ വര്‍ധനയുണ്ടെന്ന് ജിആർ അനിൽ
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 2016ലെ അതേ വിലയ്ക്ക് സപ്ലൈകോ ഔട്ട്‌ലറ്റുകളിലൂടെ വിതരണം ചെയ്യുകയാണെന്ന് ഭക്ഷ്യമന്ത്രി
നിത്യോപയോഗ സാധനങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരികയാണ്. ഇതിന്‍റെ ഭാഗമായി മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് നല്‍കി വന്ന ഗോതമ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ജൂണ്‍ ഒന്നുമുതല്‍ ഇത് ലഭിക്കാതാകുന്നതോടെ 57 ശതമാനം റേഷന്‍ കാര്‍ഡുടമകളെ ഇത് ബാധിക്കും.
വിലകൊടുത്തുവാങ്ങി റേഷന്‍ കടകളിലൂടെ നല്‍കാന്‍ പൊതുകമ്പോളത്തില്‍ പോലും ഭക്ഷ്യധാന്യങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഈ നിലപാട് കേന്ദ്രം തിരുത്തണം. കേരളത്തിലെ ഒരാള്‍ പോലും പട്ടിണി കിടക്കാന്‍ പാടില്ലെന്ന ഇടതുസര്‍ക്കാരിന്‍റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്ക് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും ജി.ആര്‍ അനില്‍ കൂട്ടിച്ചേർത്തു.