കേരളം

kerala

ETV Bharat / city

നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമം; എ.കെ.ജി സെന്‍റര്‍ ആക്രമണത്തിന് പിന്നിൽ കോണ്‍ഗ്രസെന്ന് ഇ.പി ജയരാജന്‍ - സിപിഎം

ആക്രമണത്തിന് പിന്നില്‍ ഉന്നതതല ഗൂഡാലോചന നടന്നുവെന്ന് കരുതുന്നില്ലെന്നും ഇ.പി ജയരാജൻ

EP Jayarajan says that Congress is behind the AKG center attack  EP Jayarajan on AKG center attack  എകെജി സെന്‍റര്‍ ആക്രമണത്തിന് പിന്നിൽ കോണ്‍ഗ്രസെന്ന് ഇപി ജയരാജന്‍  നാട്ടിൽ കലാപമുണ്ടാക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് ഇപി ജയരാജൻ  എകെജി സെന്‍റർ ബോംബാക്രമണത്തിൽ പ്രതികരണവുമായി ഇപി ജയരാജൻ
നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമം; എ.കെ.ജി സെന്‍റര്‍ ആക്രമണത്തിന് പിന്നിൽ കോണ്‍ഗ്രസെന്ന് ഇ.പി ജയരാജന്‍

By

Published : Jul 1, 2022, 1:02 PM IST

തിരുവനന്തപുരം:എകെജി സെന്‍ററിന് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തോന്നുന്ന സംശയമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തില്‍ ആക്രമണത്തിന് ശ്രമിച്ചവരെ ന്യായീകരിക്കുകയും ജയിലില്‍ നിന്ന് എത്തിയപ്പോള്‍ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും ചെയ്‌തവരാണ് കോണ്‍ഗ്രസുകാര്‍. അവരാണ് നാട്ടില്‍ കലാപമുണ്ടാക്കാനായി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു.

നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമം; എ.കെ.ജി സെന്‍റര്‍ ആക്രമണത്തിന് പിന്നിൽ കോണ്‍ഗ്രസെന്ന് ഇ.പി ജയരാജന്‍

ബോധ്യമുളള കാര്യമാണ് സംശയമായി ഉന്നയിച്ചത്. മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആയതിനാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് നിലപാട് എടുക്കാന്‍ ഗൂഡാലോചന നടത്തിയോ എന്നും സംശയം തോന്നാം. ആക്രമണത്തിന് പിന്നില്‍ ഉന്നതതല ഗൂഡാലോചന നടന്നുവെന്ന് കരുതുന്നില്ലെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

തനിക്ക് എതിരെ കെ.പി.സി.സി പ്രസിഡന്‍റ്‌ കെ.സുധാകരൻ നടത്തിയ ആരോപണത്തില്‍ വിരോധമില്ല. സുധാകരന്‍റെ ആരോപണങ്ങള്‍ പുച്ഛിച്ചു തള്ളുകയാണെന്നും ജയരാജന്‍ പറഞ്ഞു. ആക്രമണത്തില്‍ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം കണ്ടെത്തുമെന്നും ഇ.പി വ്യക്തമാക്കി.

സിപിഎം സമാധാനപരമായാണ് അക്രമത്തില്‍ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ പറയത്തക്ക അനിഷ്‌ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നതും ഇതിന് തെളിവാണെന്ന് ജയരാജന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details