തിരുവനന്തപുരം: വിവാദമായ സംസ്ഥാന സര്‍ക്കാരിന്‍റെ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാത സംബന്ധിച്ച് തീരുമാനമെടുക്കും മുന്‍പ് മെട്രോമാന്‍ ഇ ശ്രീധരനുമായി നിരന്തരമായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന അധ്യക്ഷനുമായ ഡോ. ആര്‍.വി.ജി മേനോന്‍. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് ആർവിജി മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ റെയില്‍വേ വിദഗ്‌ധരില്‍ ഏറ്റവും പ്രമുഖനായ ശ്രീധരന്‍റെ അഭിപ്രായങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പരിഗണന കൊടുക്കണം. ഏപ്രില്‍ 28ന് കെ റെയില്‍ നിശ്ചയിച്ചിട്ടുള്ള സംവാദത്തില്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടോ അദ്ദേഹം പങ്കെടുക്കുമോ എന്നറിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുക തന്നെ വേണം. ഏപ്രില്‍ 28ലെ സംവാദത്തില്‍ ക്ഷണം ലഭിച്ചിട്ടുള്ളതിനാല്‍ പങ്കെടുക്കും.