തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്‍റെ ഭാഗമായാണ് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കിയത്. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്‍റെ എന്‍ഒസി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്‌സ്‌മെന്‍റ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും.