തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഏറെ പ്രതിസന്ധികള്‍ മറികടന്നെന്ന്
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊവിഡ് മഹാമാരിക്കാലത്ത് പരീക്ഷ നടത്തേണ്ടതുണ്ടോ എന്ന ആശങ്ക ഉയർന്നിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് കൊവിഡ് മാനദണ്ഡ പ്രകാരം ഒരുക്കങ്ങൾ പൂർത്തിയാക്കി പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ വിദ്യാർഥികള്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരോടും പൊതുസമൂഹത്തോടും നന്ദി പറയുന്നു.