കേരളം

kerala

ETV Bharat / city

പരാതികൾ നേരിട്ട് അറിയിക്കാം, പൊതുമരാമത്ത് റോഡുകളുടെ ഡിഎപി വെബ്സൈറ്റിൽ - പൊതുമരാമത്ത് റോഡുകളുടെ ഡിഎൽപി

നിർമ്മാണം പൂർത്തിയായ റോഡിന് നിശ്ചിത കാലത്തിനുള്ളിൽ അപാകതയോ അറ്റകുറ്റപ്പണികളുടെ ആവശ്യമോ ഉണ്ടായാൽ കരാറുകാരൻ തന്നെ സ്വന്തം ചെലവിൽ അത് പരിഹരിക്കേണ്ട സമയമാണ് ഡിഎൽപി(DLP)

DLP on website  DLP published on the website  Muhammad Riyas  PWD  ഡിഎപി ഇനിമുതൽ വെബ്സൈറ്റിൽ  പൊതുമരാമത്ത് റോഡുകളുടെ ഡിഎൽപി  മുഹമ്മദ് റിയാസ്
DLP on website | പരാതികൾ നേരിട്ട് അറിയിക്കാം, പൊതുമരാമത്ത് റോഡുകളുടെ ഡിഎപി ഇനിമുതൽ വെബ്സൈറ്റിൽ

By

Published : Nov 24, 2021, 10:32 AM IST

തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളുടെ ഡിഫക്‌ട് ലയബിലിറ്റി പിരീഡ് (DLP) ഇന്നുമുതൽ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. വൈകിട്ട് നാലിന് മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര നടൻ ഇന്ദ്രൻസ്(Indrans) പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas) ചടങ്ങിൽ പങ്കെടുക്കും.

പിഡബ്ല്യുഡി(PWD) നിർമ്മാണങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. നിർമ്മാണം പൂർത്തിയായ റോഡിന് നിശ്ചിത കാലത്തിനുള്ളിൽ അപാകതയോ അറ്റകുറ്റപ്പണികളുടെ ആവശ്യമോ ഉണ്ടായാൽ കരാറുകാരൻ തന്നെ സ്വന്തം ചെലവിൽ പരിഹരിക്കേണ്ട സമയമാണ് ഡിഎൽപി.

ഡിഎൽപി നിലനിൽക്കുന്ന കാലത്ത് റോഡിൽ കുഴികളോ മറ്റ് അപകതകളോ ഉണ്ടായാൽ കരാറുകാരനെയും ഉദ്യോഗസ്ഥരെയും ജനങ്ങൾക്ക് വിവരം അറിയിക്കുന്നതിനാണ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്. വകുപ്പിനു കീഴിലെ എല്ലാ വിഭാഗങ്ങളിലെ പ്രവൃത്തികളുടെയും ഡിഎൽപി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ALSO READ:Mar Basil Football Academy | കോതമംഗലത്ത് ഇനി ഫുട്ബോൾ വസന്തം, മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം

കരാറുകാരൻ്റെ പേര്, ഫോൺ നമ്പർ, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ്റെ പേര്, ഫോൺ നമ്പർ എന്നിവയുമുണ്ടാകും. രണ്ടാം ഘട്ടമായി ഡി എൽ പി കാലത്തെ പ്രവൃത്തികളുടെ വിശദാംശങ്ങൾ അതത് സ്ഥലങ്ങളിൽ ബോർഡിൽ പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details