തിരുവനന്തപുരം: പരീക്ഷാ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട യാത്രചെയ്യുന്ന അധ്യാപകരെയും ജീവനക്കാരെയും തടസപ്പെടുത്തരുതെന്ന് ഡിജിപി ലോക്നാഥ് ബഹ്റയുടെ നിര്‍ദേശം. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഉത്തരവ് നല്‍കിയത് മെയ് 26ന് ആരംഭിക്കുന്ന സ്കൂൾ പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് യാത്ര ചെയ്യേണ്ടി വരും.
പരീക്ഷ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ യാത്ര തടസപ്പെടുത്തരുതെന്ന് ഡി.ജി.പി - disrupt
തിരിച്ചറിയൽ കാർഡും പരീക്ഷാ രേഖകളും യാത്രാ പാസായി പരിഗണിക്കണം
പരീക്ഷ ഡ്യുട്ടി: അധ്യാപകരേയും ജീവനക്കാരേയും യാത്ര തടസപ്പെടുത്തരുതെന്ന് ഡി.ജി.പി
രാത്രികാലങ്ങളിൽ ജില്ല വിട്ട് യാത്ര ചെയ്യേണ്ടി വന്നാൽ തിരിച്ചറിയൽ കാർഡും പരീക്ഷാ രേഖകളും യാത്രാ പാസായി പരിഗണിക്കണം. ഇത്തരം ജീവനക്കാർക്ക് യാത്രയ്ക്ക് എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ സാധ്യമായതെല്ലാം ചെയ്യണമെന്നും ഡിജിപി നിർദേശിച്ചു.