തിരുവനന്തപുരം:ശബരിമലയിൽ മിഥുന മാസ പൂജക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവതാംകൂര്‍ ദേവസ്വം ബോർഡിന് കത്തു നൽകി. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിൽ ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. ഉത്സവം മാറ്റിവെക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി - ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു
നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 14 ന് തന്നെ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് ക്ഷേത്രം തുറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു
അതേസമയം അങ്ങനെ ഒരു കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 14 ന് തന്നെ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് ക്ഷേത്രം തുറക്കും. ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് ദേവസ്വം ബോർഡിന്‍റെ ഭരണപരമായ കാര്യമാണ്. തന്ത്രി കുടുംബവുമായി ആലോചിച്ചാണ് നട തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. ചർച്ചകള്‍ക്ക് ശേഷമാണ് ഉത്സവം തീരുമാനിച്ചതെന്നും ക്ഷേത്രങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച തന്ത്രിമാരുടെ ഉത്തരവാദിത്വം അവർ നിർവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും എൻ. വാസു വ്യക്തമാക്കി.