തിരുവനന്തപുരം:സ്പ്രിംഗ്ലര്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്‌ച. സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലായിരിക്കുന്ന സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള കരാർ വിവരങ്ങള്‍ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കും. അമേരിക്കൻ കമ്പനിയുമായി കരാറൊപ്പിട്ട സാഹചര്യം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങൾ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.
പ്രതിപക്ഷ ആരോപണത്തിൽ കഴമ്പില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് തന്നെ സ്വീകരിക്കാനാണ് സാധ്യത. കൊവിഡ് 19 ഭീഷണി നേരിടുന്നതില്‍ സർക്കാറിന്‍റെ പ്രവർത്തനം മികച്ചതെന്നാണ് സിപിഎം വിലയിരുത്തൽ. ഇക്കാര്യങ്ങളില്‍ വിശദമായ ചർച്ച യോഗത്തിൽ നടക്കും.