തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിക്ക് സഹായകരമല്ലാത്ത ചില നിലപാടുകളുണ്ടായെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. എന്നാല്‍ ജി സുധാകരന്‍റെ പേര് പരാമര്‍ശിക്കാതെയാണ് റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്.
ജി സുധാകരന്‍റെ മണ്ഡലമായ അമ്പലപ്പുഴയില്‍ ഇത്തവണ സ്ഥാനാര്‍ഥിയായ എച്ച് സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്‍ സജീവമായിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
ഇക്കാര്യം പരിശോധിക്കണമെന്ന് റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. ഘടക കക്ഷികള്‍ക്ക് സീറ്റ് അനുവദിക്കുന്നിടങ്ങളില്‍ സിപിഎം പ്രാദേശിക നേതൃത്വം പണം കൈപ്പറ്റുന്നുവെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
ന്യൂനപക്ഷങ്ങളെ സിപിഎമ്മിലേക്ക് അടുപ്പിക്കണം
മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏകീകരണമുണ്ടാക്കാന്‍ ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചതുകൊണ്ടാണ് ലീഗിന് മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ വിജയിക്കാനായത്. കൂടുതലായി പാര്‍ട്ടിയോടടുത്തുവരുന്ന മുസ്‌ലിം ജനവിഭാഗത്തെയും ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഇടത്തരം വിഭാഗങ്ങളേയും പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടുവരണം.
തിരുത്തപ്പെടേണ്ട ദൗര്‍ബല്യങ്ങള്‍
പാര്‍ലമെന്‍ററി സ്ഥാനത്തിന്‍റെയും മന്ത്രി സ്ഥാനത്തിന്‍റെയും ആകര്‍ഷണീയതയില്‍ സഖാക്കള്‍ തല്‍പ്പരരാകുന്നു. തെറ്റുതിരുത്തല്‍ രേഖയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പൊന്നാനി, കുറ്റ്യാടി മണ്ഡലങ്ങളില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്നവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പാലക്കാട് പാര്‍ട്ടിക്കുണ്ടായത് അപമാനകരമായ മൂന്നാം സ്ഥാനം
പാലക്കാട് നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിക്കുണ്ടായത് ദയനീയ പരാജയമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തായിരുന്നു. എം.വി ഗേവിന്ദന്‍ കമ്മിഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വീഴ്‌ചയുണ്ടായെന്നുവേണം കരുതാന്‍. ഇ ശ്രീധരന്‍റെ സ്ഥാനാര്‍ഥിത്വത്തോടെ ബിജെപി വിജയത്തിനായി കൂടുതല്‍ ശ്രമിച്ചു.
മണ്ഡലത്തില്‍ നിന്ന് നേരത്തെ കിട്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പൂര്‍ണമായി ലഭിച്ചില്ല. വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തില്‍ ബിജെപി വലിയ കേന്ദ്രീകരണം നടത്തിയപ്പോള്‍ അതിനനുസരിച്ച് മണ്ഡലത്തില്‍ സംഘടന സംവിധാനം ഒരുക്കുന്നതില്‍ ജില്ല നേതൃത്വത്തിന് വീഴ്‌ചയുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Also read: അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വീഴ്‌ച: വി.കെ മധുവിനെ സിപിഎം തരംതാഴ്ത്തി