തിരുവനന്തപുരം:രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ സംസ്ഥാന സമിതിയില്‍ എതിരഭിപ്രായം. അഞ്ച് മന്ത്രിമാരെ മാറ്റി നിര്‍ത്തുന്നതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. മന്ത്രിമാരെ മാറ്റി നിര്‍ത്തുന്നത് വിജയ സാധ്യതയെ ബാധിക്കും. തീരുമാനമെടുക്കുന്നതിനു മുമ്പ് വിജയ സാധ്യത കൂടി പരിഗണിക്കമെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
രണ്ട് ടേം നിബന്ധനയില്‍ സിപിഎം സംസ്ഥാന സമിതിയില്‍ എതിരഭിപ്രായം - സെക്രട്ടേറിയറ്റ്
സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച സ്ഥാനാര്‍ഥി പട്ടികയിലും സംസ്ഥാന സമിതി മാറ്റം വരുത്തി
സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച സ്ഥാനാര്‍ഥി പട്ടികയിലും സംസ്ഥാന സമിതി മാറ്റം വരുത്തിയിട്ടുണ്ട്. ലോക്സഭയിലേക്ക് മത്സരിച്ചവരേയും നിയമസഭയിലേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചുട്ടുണ്ട്. ഇത് പ്രകാരം എം.ബി.രജാഷ് തൃത്താലയിലും, കെ.എന്‍.ബാലഗോപാല്‍ കൊട്ടാരക്കരയിലും, വി.എന്‍.വാസവന്‍ ഏറ്റുമാനൂരിലും മത്സരിക്കും. തരൂരില്‍ മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ഡോ. പി.കെ.ജമീല മത്സരിക്കും. അരുവിക്കരയില്‍ ജില്ലാ കമ്മറ്റി നല്‍കിയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധുവിന്‍റെ പേര് സംസ്ഥാന സമിതി വെട്ടി.
പകരം കാട്ടാക്കട ഏര്യ സെക്രട്ടറി ജി. സ്റ്റീഫനാകും അരുവിക്കരയില്‍ മത്സരിക്കുക. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും യു.പ്രദീപ് കുമാറിനും ഇളവ് നല്‍കേണ്ടെന്നും സംസ്ഥാന സമിതിയില്‍ തീരുമാനമായി. കോഴിക്കോട് നോര്‍ത്തില്‍ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെയാണ് പരിഗണിക്കുന്നത്. രാജു എബ്രഹാം മത്സരിച്ചിരുന്ന റാന്നി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. അഴിക്കോട് എം.വി. നികേഷ് കുമാറിന് സീറ്റില്ല. പകരം കെ.വി സുമേഷാകും സ്ഥാനാര്‍ഥി. പി. ജയരാജനും ഇത്തവണ സീറ്റ് നല്‍കേണ്ടെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു.