തിരുവനന്തപുരം: സിപിഐ നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. പാർട്ടി ഭരിക്കുന്ന വകുപ്പുകളുടെ കഴിഞ്ഞ 100 ദിവസത്തെ പ്രവർത്തനം യോഗത്തിൽ പരിശോധിക്കും. സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ പാർട്ടിക്ക് അനുവദിച്ച ബോർഡ്, കോർപ്പറേഷൻ തലപ്പത്തെ നിയമനങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്യും.
സിപിഐ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും - ജനയുഗം
ജനയുഗത്തിനെതിരെ പരസ്യ വിമർശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍റെ വിശദീകരണം യോഗത്തിൽ പാർട്ടി ചർച്ച ചെയ്യും
സിപിഐ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും
നേരത്തെ പാർട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ പരസ്യ വിമർശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. ഇതിൽ ശിവരാമൻ്റെ വിശദീകരണം പാർട്ടി ചർച്ച ചെയ്യും. നാളെയും മറ്റന്നാളും സംസ്ഥാന കൗൺസിൽ യോഗം ചേരും.
ALSO READ:ടി പി വധം: പബ്ലിക് പ്രോസിക്യൂട്ടർ പിന്മാറി; അന്നത്തെ പ്രതിഭാഗം, ഇന്ന് സർക്കാരിനൊപ്പം