കേരളം

kerala

ETV Bharat / city

നിർണായക നേട്ടം; 94 ശതമാനം പിന്നിട്ട് സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ - വാക്‌സിന്‍

ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,77,12,343 ഡോസ് വാക്‌സിനാണ് ഇതുവരെ കേരളത്തിൽ നല്‍കിയത്.

COVID VACCINATION REPORT KERALA  COVID VACCINE  കൊവിഡ് വാക്‌സിനേഷന്‍  വാക്‌സിനേഷന്‍  ദുരിതാശ്വാസ ക്യാമ്പ്  വീണ ജോര്‍ജ്  വാക്‌സിന്‍  ആരോഗ്യ പ്രവര്‍ത്തകര്‍
നിർണായക നേട്ടം ; 94 ശതമാനം പിന്നിട്ട് സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍

By

Published : Oct 21, 2021, 6:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത ആദ്യ ഡോസ് വാക്‌സിനേഷന്‍ 94 ശമാനം കടന്നു. വാക്‌സിനെടുക്കാനുള്ള പ്രായപരിധി കടന്ന 2,51,52,430 പേർക്ക് ആദ്യ ഡോസും 41,25,59,913 പേർക്ക് രണ്ടാം ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,77,12,343 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. അതിനാല്‍ ക്യാമ്പുകളില്‍ കഴിയുന്ന ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ അവര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ല ഭരണകൂടങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരുടേയും രണ്ടാം ഡോസ് എടുക്കാന്‍ കാലാവധിയെത്തിവരുടേയും വിവരങ്ങള്‍ ശേഖരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്.

ALSO READ :നൂറുകോടി പ്രതിരോധം ; വാക്‌സിന്‍ കുത്തിവയ്‌പ്പില്‍ നിര്‍ണായക നാഴികക്കല്ല്

സ്ഥല സൗകര്യമുള്ള ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്‌സിന്‍ നല്‍കും. അല്ലാത്തവര്‍ക്ക് തൊട്ടടുത്തുള്ള സര്‍ക്കാരാശുപത്രിയില്‍ വാക്‌സിനേഷന്‍ എടുക്കാനുള്ള സൗകര്യമൊരുക്കും. ഇതിനായി മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details