തിരുവനന്തപുരം:ഉറവിടം അറിയാത്ത കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനം. സമരങ്ങൾക്ക് പത്ത് പേരിൽ കൂടുതൽ പാടില്ല. സർക്കാർ പരിപാടികളിൽ പങ്കെടുക്കാന്‍ ഇരുപതിൽ താഴെ ആളുകൾക്ക് മാത്രമാണ് അനുമതി. സാമൂഹിക അകലവും പാലിക്കണം. കൂടാതെ ജില്ലയിലെ എല്ലാ ആശുപത്രികളിലും സന്ദർശകർക്ക് വിലക്ക് ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. രോഗിക്കൊപ്പം ഒരാളെ മാത്രം അനുവദിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.
കര്‍ശന നിയന്ത്രണങ്ങളിലേക്ക് തിരുവനന്തപുരം; സമരങ്ങൾക്ക് പത്ത് പേര്‍ മാത്രം - minister kadakampalli surendran
ജില്ലയിലെ എല്ലാ ആശുപത്രികളിലും സന്ദർശകർക്ക് വിലക്ക് ഏര്‍പ്പെടുത്താനും ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം
അതേസമയം, കൊവിഡ് നഗരത്തിൽ ജാഗ്രത ശക്തമാക്കി. കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ നിന്ന് നഗരത്തിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. മണക്കാട് ജങ്ഷന്‍, ബണ്ട് റോഡ്, മണക്കാട് - കുലക്കട, മണക്കാട് - ആറ്റുകാൽ, മണക്കാട് വലിയ പള്ളി ജങ്ഷന്‍, ബണ്ട് റോഡ്- പടശ്ശേരി ഭാഗം, മരുതൂർക്കടവ് പാലം, കൊഞ്ചിറവിള ക്ഷേത്രം, കല്ലടി മുഖം പാലം, രാജീവ് ഗാന്ധി വായനശാല റോഡ്, കുര്യാത്തി അമ്മൻകോവിൽ ജങ്ഷന്‍, കുര്യാത്തി ഡ്രൈവിങ് സ്‌കൂള്‍ ജങ്ഷന്‍, കുര്യാത്തി എൽ.പി. എസ് റോഡ്, കാർത്തിക നഗർ റോഡ് 1,2, കരമന കാലടി, തളിയിൽ റോഡ്, കാലടി സോമൻ നഗർ എന്നി റോഡുകൾ ആണ് അടച്ചത്.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ പ്രവർത്തനാനുമതി. നഗരത്തിൽ സമരങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കടകളിലും ചന്തകളിലും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പടെ ഉറപ്പാക്കാൻ പൊലീസ് പരിശോധനയും കർശനമാക്കി.