കേരളം

kerala

ETV Bharat / city

അതിഥി തൊഴിലാളികള്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ്; 14 ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധം - ആന്‍റിജന്‍ ടെസ്റ്റ് തിരുവനന്തപുരം

പരിശോധന ഫലം നെഗറ്റീവായാലും തൊഴിലാളികള്‍ 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി.

covid regulations for guest labours  guest labours in trivandrum  trivandrum covid news  tvm covid regulations  അതിഥി തൊഴിലാളികള്‍  അതിഥി തൊഴിലാളികള്‍ക്ക് മാര്‍ഗ നിര്‍ദേശം  ആരോഗ്യവകുപ്പ് തിരുവനന്തപുരം  ആന്‍റിജന്‍ ടെസ്റ്റ് തിരുവനന്തപുരം  health depertment kerala update
അതിഥി തൊഴിലാളികള്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ്; 14 ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധം

By

Published : Jul 22, 2020, 3:11 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികള്‍ക്കും ആന്‍റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്. പരിശോധന ഫലം പോസിറ്റീവ് ആവുന്നത് വരെ ആരോഗ്യസ്ഥിതി അനുസരിച്ച് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേക്കോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റും. പരിശോധന ഫലം നെഗറ്റീവായാലും 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. പരിശോധനകള്‍ക്കുള്ള ചെലവ് തൊഴിലുടമകളോ ഏജന്‍റോ, നേരിട്ടെത്തിയതാണെങ്കില്‍ അതിഥി തൊഴിലാളികളോ വഹിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ടെസ്റ്റ് പോസിറ്റീവാകുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിനെയും തൊഴില്‍, ഫിഷറീസ് വകുപ്പുകളെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും നിര്‍ബന്ധമായും അറിയിക്കണം. ഇവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള താമസ സൗകര്യവും ഏര്‍പ്പെടുത്തണം. നിരീക്ഷണ കാലാവധി പൂര്‍ത്തിയായ ശേഷം രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും അവരുടെ നിര്‍ദേശ പ്രകാരം ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

സ്വയം തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ കേരളത്തിലെത്തിയാലുടന്‍ ദിശ നമ്പരായ 1056, 0471 2552056ല്‍ വിളിച്ച് ആരോഗ്യ പ്രവര്‍ത്തകരോട് വിവരം അറിയിച്ച ശേഷം നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിക്ക് പോകാമെങ്കിലും എന്തെങ്കിലും രോഗ ലക്ഷണം പ്രകടമായാല്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ദിശ ഹെല്‍പ് ലൈനുമായോ ബന്ധപ്പെടുകയും അവരുടെ നിര്‍ദേശ പ്രകാരം മാത്രം ചികിത്സ തേടുകയോ ചെയ്യണം. ജോലിസ്ഥലത്തും പൊതുസ്ഥങ്ങളിലും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. തൊഴിലുടമകളും ഏജന്‍റ് ഇക്കാര്യങ്ങള്‍ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിഥി തൊഴിലാളികളുടെ കൂടിച്ചേരലുകളും സാമൂഹിക സമ്പര്‍ക്കവും ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details