തിരുവനന്തപുരം: കൊവിഡ് 19 ഭീതിയിലാണ് സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാരും. ഭൂരിഭാഗം പേരും മാസ്കുകൾ ധരിച്ചാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ പലരും ട്രെയിൻ യാത്ര ഒഴിവാക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും പൊതുവേ തിരക്ക് കുറവാണ്.
ആളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിൽ ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്
ആളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ റെയിൽവേയുടെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്. ഇതിനു പുറമെ അനൗൺസ്മെന്‍റിലൂടെ ജാഗ്രത നിർദേശവും നൽകുന്നുണ്ട്.