കേരളം

kerala

ETV Bharat / city

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 508 പേര്‍ക്കെതിരെ നടപടി - കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം

ഈ മാസം 15 വരെ നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി

covid protocol violation  covid latest news  covid protocol latest news  കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് പ്രോട്ടോക്കോള്‍ വാര്‍ത്തകള്‍  കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം  കൊവിഡ് കേസ്
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 508 പേര്‍ക്കെതിരെ നടപടി

By

Published : Nov 9, 2020, 10:47 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിരുവനന്തപുരം ജില്ലയിൽ ഇന്ന് മാത്രം 508 പേർക്കെതിരെ നടപടിയെടുത്തതായി ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്ടറൽ മജിസ്ട്രേറ്റുമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഈ മാസം 15 വരെ നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച നാല് പേർക്കെതിരെ കേസെടുത്തു. 50 പേരിൽനിന്ന് പിഴയീടാക്കുകയും ചെയ്‌തിട്ടുണ്ട്. ജില്ലയിൽ സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘത്തിന്‍റെ പരിശോധനയിൽ ഇതുവരെ നടപടിയെടുത്തത് 25,000 പേർക്കെതിരെയാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ ഇറങ്ങിയ പതിനായിരത്തോളം പേർക്കെതിരെ കേസെടുത്തു.

ABOUT THE AUTHOR

...view details