കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് ഇന്നും ആശ്വാസം; കൊവിഡ് ഒരാള്‍ക്ക് മാത്രം

covid today  സംസ്ഥാനം കൊവിഡ്  കോഴിക്കോട് സ്വദേശി  കാസര്‍കോട് കൊവിഡ്
സംസ്ഥാനത്ത് ഇന്നും ആശ്വാസം

By

Published : Apr 17, 2020, 6:03 PM IST

Updated : Apr 17, 2020, 7:26 PM IST

17:58 April 17

ഇന്ന് പത്ത് പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആശ്വാസം. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ കോഴിക്കോട് സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇന്ന് പത്ത് പേര്‍ രോഗമുക്തരായി. കാസര്‍കോട് ആറ് പേരുടേയും എറണാകുളത്ത് രണ്ട് പേരുടേയും ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 255 ആയി. നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 138 പേരാണ്.

സംസ്ഥാനത്താകെ 78,980 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 പേരുടെ സാമ്പിള്‍ പരിശോധനയക്കയച്ചു. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Last Updated : Apr 17, 2020, 7:26 PM IST

ABOUT THE AUTHOR

...view details