പത്തനംതിട്ട:ജില്ലയിൽ ഇന്ന് ആറു പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആശാ പ്രവർത്തകയും മല്ലപ്പുഴശ്ശേരി സ്വദേശിനിയുമായ 42 വയസ്കാരിക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തിയ അഞ്ചു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശ പ്രവർത്തകയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 99 പേരെ ഇതുവരെ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം ഹോം ക്വാറന്‍റൈനിലാണ്. ഡൽഹിയിൽ നിന്നും എത്തിയ മെഴുവേലി സ്വദേശിനിയായ 30 വയസ്സുകാരി, മഹാരാഷ്ട്രയിൽ നിന്നും എത്തിയ ചിറ്റാർ സ്വദേശികളായ 44 വയസുകാരൻ,32 വയസുകാരൻ, വയ്യാറ്റുപുഴ സ്വദേശിയായ 47 വയസുകാരൻ, ഖത്തറിൽ നിന്നും എത്തിയ പറന്തൽ സ്വദേശിയായ 24 വയസുകാരൻ തുടങ്ങിയവരാണ് മറ്റുള്ള അഞ്ച് പേർ.
പത്തനംതിട്ടയില്‍ ആറു പേർക്ക് കൊവിഡ് - covid
ജില്ലയിൽ 104 പേർ രോഗികൾ ആയിട്ടുണ്ട്. ഇതിൽ 100 പേർ ജില്ലയിലും നാലുപേർ ജില്ലയ്ക്കു പുറത്തും ചികിത്സയിലാണ്. 131 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്.
പത്തനംതിട്ടയില്‍ ആറു പേർക്ക് കൊവിഡ്
ജില്ലയിൽ 104 പേർ രോഗികൾ ആയിട്ടുണ്ട്. ഇതിൽ 100 പേർ ജില്ലയിലും നാലുപേർ ജില്ലയ്ക്കു പുറത്തും ചികിത്സയിലാണ്. 131 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3348 പേരും വിദേശത്ത് നിന്നും തിരിച്ചെത്തിയ 1107 പേരും നിരീക്ഷണത്തിലാണ്.
Last Updated : Jun 16, 2020, 10:51 PM IST