തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ മുതൽ നിരവധി തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അവയില്‍ ചിലതിന് മറുപടി പറയുകയാണ് സാംക്രമിക രോഗ വിദഗ്ധനായ ഡോ ഷരീക്ക് പി.എസ്. നിലവില്‍ സർജിക്കൽ മാസ്കുകൾക്കായി നെട്ടോട്ടത്തിലാണ് ജനം. മാസ്ക് ലഭിക്കുന്നില്ലയെന്നും അമിത വില ഈടാക്കുന്നുവെന്നും നിരന്തരം പരാതി വരുകയാണ്. എന്നാൽ മുഴുവൻ ആൾക്കാരും മാസ്ക്കുകൾ ധരിക്കേണ്ട ആവശ്യമില്ലെന്നാണ് വിദഗ്‌ദര്‍ പറയുന്നത്.
കൊവിഡ് 19; തെറ്റായ പ്രചാരണങ്ങളും അതിന്‍റെ യാഥാര്‍ഥ്യവും
27 ഡിഗ്രിക്ക് മുകളിൽ ചൂട് കൂടിയാൽ വൈറസ് നശിക്കുമെന്ന പലരുടെയും പ്രസ്താവനകള്‍ തെറ്റായ ധാരണയാണെന്ന് വിദഗ്‌ധര്‍ വ്യക്തമാക്കുന്നു.
കൊവിഡ് 19; തെറ്റായ പ്രചാരണങ്ങളും അതിന്‍റെ യാഥാര്‍ഥ്യവും
ഒപ്പം വൈറസിനെ നേരിടാൻ വ്യക്തി ശുചിത്വം അത്യാവശ്യമാണെന്നും ഡോക്‌ടര്‍ പറയുന്നു.പുറത്ത് പോയിട്ട് വന്നാലുടൻ കൈകൾ നന്നായി കഴുകിയാൽ ഒരു പരിധി വരെ രോഗബാധ തടയാനാകും. ഇരുപത് സെക്കന്‍റ് സമയമെടുത്ത് വൃത്തിയായി കൈകഴുകിയാൽ കൊവിഡ് 19 നെ തടുക്കാമെന്നാണ് വിദഗ്ധര്‍ നൽകുന്ന ഉപദേശം. അതേസമയം 27 ഡിഗ്രിക്ക് മുകളിൽ ചൂട് കൂടിയാൽ വൈറസ് നശിക്കുമെന്ന പലരുടെയും പ്രസ്താവനകള്‍ തെറ്റായ ധാരണയാണെന്നും ഡോക്‌ടര്‍ ഷരീക്ക് പറയുന്നു.