കേരളം

kerala

ETV Bharat / city

ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് - university attack case latest news

രണ്ടു കേസിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് സാധിക്കാത്ത പശ്ചാത്തലത്തിൽ പരീക്ഷാ തട്ടിപ്പ് കേസിലും ജാമ്യം ലഭിക്കുകയായിരുന്നു

ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; കുറ്റപത്രം സമർപ്പിക്കാതെ പൊലീസ്

By

Published : Oct 29, 2019, 4:58 PM IST

Updated : Oct 29, 2019, 7:10 PM IST

തിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെയും പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെയും പ്രതികളായ നസീമിനും ശിവ രഞ്ജിത്തിനും ജാമ്യം. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കത്തിക്കുത്ത് കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു കേസിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് സാധിക്കാത്ത പശ്ചാത്തലത്തിൽ പരീക്ഷാ തട്ടിപ്പ് കേസിലും ജാമ്യം ലഭിക്കുകയായിരുന്നു.

ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; കുറ്റപത്രം സമർപ്പിക്കാതെ പൊലീസ്

ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ശിവരഞ്ജിത്തും നസീമും യൂണിവേഴ്സിറ്റി കോളേജിൽ പ്രവേശിക്കരുതെന്ന് കോടതിയുടെ നിർദേശമുണ്ട്. മറ്റ് പ്രതികളായ ഗോകുൽ, സഫീർ, പ്രണവ്, എന്നിവർ ഇപ്പോഴും ജയിലിലാണ്.

Last Updated : Oct 29, 2019, 7:10 PM IST

ABOUT THE AUTHOR

...view details