കേരളം

kerala

ETV Bharat / city

വിവാഹശേഷമുള്ള ആദ്യ യാത്ര കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക് - കൊവിഡ് വാര്‍ത്തകള്‍

തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ശരത്തും തമിഴ്‌നാട് മധുര സ്വദേശി മീനയുമാണ് തമിഴ്‌നാട്ടില്‍ നടന്ന വിവാഹത്തിന് ശേഷം കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ എത്തിയത്

couples for covid test  trivandrum latest news  covid marriage latest news  കൊവിഡ് കാലത്തെ കല്യാണം  കൊവിഡ് വാര്‍ത്തകള്‍  തിരുവനന്തപുരം വാര്‍ത്തകള്‍
വിവാഹശേഷമുള്ള ആദ്യ യാത്ര കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക്

By

Published : May 16, 2020, 10:17 PM IST

തിരുവനന്തപുരം: വിവാഹശേഷം നവ ദമ്പതികൾ പോയത് കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ശരത്തും തമിഴ്‌നാട് മധുര സ്വദേശി മീനയുമാണ് തമിഴ്നാട്ടിൽ നടന്ന വിവാഹത്തിന് ശേഷം ഇഞ്ചി വിളയിലെ പരിശോധനാ കേന്ദ്രത്തിൽ എത്തിയത്.

വിവാഹശേഷമുള്ള ആദ്യ യാത്ര കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക്

മധുരയിലെ വധൂഗൃഹത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം ബന്ധുക്കൾക്കൊപ്പം വരന്‍റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും പാസ് എടുത്തായിരുന്നു കല്യാണ ചടങ്ങുകൾക്കുള്ള യാത്ര നടത്തിയത്. കൊവിഡ് പരിശോധന കേന്ദ്രത്തിലെ നടപടിക്രമങ്ങൾക്ക് ശേഷം ജീവിതത്തിലേക്കുള്ള യാത്ര ഇരുവരും തുടർന്നു.

ABOUT THE AUTHOR

...view details