തിരുവനന്തപുരം: ലോക്ക് ഡൗണിൽ അന്തർ സംസ്ഥാന ബസ് സർവീസുകൾ നിലച്ചതോടെ ഉടമകളും തൊഴിലാളികളുമടക്കം നിരവധി പേർ ദുരിതത്തിൽ. കഴിഞ്ഞ മൂന്ന് മാസമായി സർവീസുകൾ നിർത്തി വച്ചതിനാൽ ലക്ഷങ്ങൾ മുതൽ മുടക്കുള്ള ബസുകളിലെ പാർട്സുകൾ പലതും കേടായി. ഇവ നന്നാക്കി വീണ്ടും ബസ് നിരത്തിലിറക്കാൻ ഭീമമായ തുക ചെലവ് വരുമെന്ന് ബസുടമകൾ പറയുന്നു.
അന്തര്‍ സംസ്ഥാന ബസ് ഉടമകള്‍ പ്രതിസന്ധിയില്‍ - തിരുവനന്തപുരം വാര്‍ത്തകള്‍
ബസുകളിലെ പാർട്സുകൾ പലതും കേടായി. ഇവ നന്നാക്കി വീണ്ടും ബസ് നിരത്തിലിറക്കാൻ ഭീമമായ തുക ചെലവ് വരുമെന്ന് ബസുടമകൾ പറയുന്നു.
മൂന്ന് മാസത്തെ അഡ്വാൻസ് ടാക്സ് അടച്ചാണ് കോൺട്രാക്ട് ക്യാരേജ് ബസുകൾ സർവീസ് നടത്തുന്നത്. ലോക്ക് ഡൗൺ മാസങ്ങളിലെ ടാക്സ് ഭൂരിഭാഗം പേരും അടച്ചു കഴിഞ്ഞതാണെന്ന് ബസുടമക്കൾ പറയുന്നു. ത്രൈമാസ കാലയളവിലേയ്ക്കുള്ള വാഹന നികുതി അടക്കുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടി നൽകിയിട്ടുണ്ട്. 20 ശതമാനം നികുതിയിളവുണ്ടെങ്കിലും വാഹനം നിരത്തിലിറക്കാനാകാത്തതിനാൽ റബ്ബർ പാർട്സുകൾ ഉൾപ്പെടെ കേടാകുന്നു.
ബസിലെ ജീവനക്കാരും ബുക്കിങ് ഏജൻസി നടത്തിപ്പുകാരുമടക്കം നിരവധി പേർക്കാണ് ഉപജീവനം നഷ്ടമായത്. സർക്കാരിന്‍റെ ഭാഗത്തു നിന്നും പരിമിതമായ സഹായം മാത്രമേ ലഭിക്കുന്നുള്ളുവെന്നും ബസുടമകൾ പറയുന്നു. വിമാന, റെയില്‍ സർവീസുകൾ പുന:രാരംഭിച്ച സാഹചര്യത്തിൽ കൊവിഡ് പരിശോധന നടത്തി കോൺട്രാക്ട് ക്യാരാജുകൾക്ക് അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം.