തിരുവനന്തപുരം: രേണുരാജ് ആലപ്പുഴ ജില്ല കലക്‌ടറായി ചുമതലയേറ്റതോടെ സംസ്ഥാനത്തെ 14ല്‍ 10 ജില്ലകളിലും വനിത കലക്‌ടർമാരായി. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് 14ല്‍ 10 ജില്ലകളിലും വനിതകള്‍ കലക്‌ടർമാരായി എത്തുന്നത്. എം.ബി.ബി.എസ് ബിരുദധാരിയായ രേണുരാജ് 2014 സിവില്‍ സര്‍വീസ് ബാച്ചിൽ രണ്ടാം റാങ്കുകാരിയാണ്.
നേരത്തെ 9 ജില്ലകളിലും കലക്‌ടർമാർ വനിതകളായിരുന്നു. ഇതു തന്നെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു ദിവസം മുന്‍പ് ആലപ്പുഴ കലക്‌ടറായിരുന്ന അലക്‌സാണ്ടറെ മാറ്റി നഗരകാര്യ ഡയറക്‌ടറായിരുന്ന രേണുരാജിനെ അവിടെ നിയമിച്ചത്