തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നും കാസര്‍കോട് സ്വദേശികളാണ്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നത്. 15 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട് അഞ്ച് പേര്‍ക്കും, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്ക് വീതവും കൊല്ലത്ത് ഒരാള്‍ക്കും രോഗമുക്തിയുണ്ടായി. ഇതുവരെ 450 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 116 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 21725 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21243 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 21941 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 20830 എണ്ണം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. 56 പേരാണ് ഇവിടെ ആശുപത്രിയിലുള്ളത്. കാസര്‍കോട് 18 പേരും ചികിത്സയിലുണ്ട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയിലില്ല.
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൊവിഡ് ; 15 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൊവിഡ് ; 15 പേര്‍ക്ക് രോഗമുക്തി
16:45 April 24
കാസര്‍കോട് സ്വദേശികള്‍ക്കാണ് രോഗബാധ.
Last Updated : Apr 24, 2020, 6:15 PM IST