തിരുവനന്തപുരം :ദുബായ് യാത്രയ്ക്കിടെ മുഖ്യമന്ത്രി എടുക്കാൻ മറന്ന ബാഗേജ് പിന്നീട് യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ കൈവശം ദുബായിൽ എത്തിച്ചുനൽകിയെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രി. ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തുനിന്ന് അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ഐ.സി ബാലകൃഷ്‌ണന്‍, റോജി എം ജോൺ എന്നിവർ ഉന്നയിച്ച നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
'ദുബായ് യാത്രയ്ക്കിടെ ബാഗേജ് മറന്നിട്ടില്ല'; സ്വപ്‌നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി, നിയമസഭയില്‍ രേഖാമൂലം മറുപടി - മുഖ്യമന്ത്രി ബാഗേജ് ആരോപണം നിയമസഭ മറുപടി
2016ല്‍ ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനാണ് അത് എത്തിച്ച് നല്‍കിയതെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം
Also read: മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിക്കാത്ത 7 ചോദ്യങ്ങള്‍ അവതരിപ്പിച്ച് വി.ഡി സതീശന്‍
2016ൽ മുഖ്യമന്ത്രി നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വപ്‌നയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. സരിത്തിനെ പാലക്കാട് നിന്ന് വിജിലൻസ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. 2016ല്‍ ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനാണ് അത് എത്തിച്ച് നല്‍കിയതെന്നും സ്‌കാനിങ്ങില്‍ അതില്‍ കറന്‍സിയാണെന്ന് മനസിലായെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം.