കേരളം

kerala

By

Published : Apr 23, 2020, 9:35 PM IST

ETV Bharat / city

കാനം-കോടിയേരി കൂടിക്കാഴ്‌ച സ്വാഭാവികമെന്ന് മുഖ്യമന്ത്രി

തന്‍റെ വീടിനേയും ഭാര്യയേയും മക്കളുടെ വിദ്യാഭ്യാസത്തേയും ചേര്‍ത്ത് മുമ്പ് ഉയര്‍ന്ന വ്യാജപ്രചാരണങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

കോടിയേരിയും കാനവും  മുഖ്യമന്ത്രി പിണറായി വിജയൻ  ലാവ്‌ലിന്‍ മുഖ്യമന്ത്രി പിണറായി  സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  കോടിയേരി ബാലകൃഷ്ണന്‍  സ്‌പ്രിംഗ്ലര്‍ ഇടപാട് സിപിഐ സിപിഎം  സ്‌പ്രിംഗ്ലര്‍ ഇടപാട് മുഖ്യമന്ത്രി പിണറായി വിജയൻ  cm pinarayi on kanam-kodiyeri meeting  kanam rajendran sprinklr  cm pinarayi kodiyeri
മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടിക്കാഴ്‌ച നടത്തിയതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിക്കാഴ്‌ച സ്വാഭാവികം മാത്രം. ഇരു നേതാക്കളും ഇടക്കിടെ കൂടിക്കാഴ്‌ച നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ എതിരാളികൾ വ്യാജ പ്രചാരണങ്ങൾ നടത്താറുണ്ട്. കമല ഇന്‍റര്‍നാഷണലിനെ കുറിച്ച് കേട്ടിട്ടുണ്ടോയെന്ന് പിണറായി വിജയന്‍ ചോദിച്ചു. തന്‍റെ ഭാര്യയുടെ പേരാണ് കമല. ഭാര്യയുടെ പേരില്‍ വിദേശത്ത് സ്ഥാപനം ഉണ്ടെന്നന്നും തന്‍റെ വീട് വലിയ രമ്യഹര്‍മം, പൊന്നാപുരം കോട്ട എന്നൊക്കെ പ്രചരിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം വരെ പ്രചാരണ വിഷയമായെന്നും അദ്ദേഹം പറഞ്ഞു. ലാവ്‌ലിനിൽ യുഡിഎഫ് നിയോഗിച്ച വിജിലൻസ് സംഘത്തിന്‍റെ പരിശോധനയിൽ തെളിവ് ഒന്നും കണ്ടെത്താനായില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സ്‌പ്രിംഗ്ലർ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details