തിരുവനന്തപുരം: കൊവിഡ് പരിശോധനാഫലം വൈകിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഇതൊരു പഴയ ആരോപണമാണ്. പരിശോധനാഫലം വന്നയുടനെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് ശേഷമല്ല ഇക്കാര്യം രോഗികളെയും ബന്ധപ്പെട്ടവരെയും അറിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധനാഫലം ഉടനടി ബന്ധുക്കളെ അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തിനായി കൊവിഡ് പരിശോധനാഫലം താമസിപ്പിക്കുന്നുവെന്നാണ് ആരോപണം
മുഖ്യമന്ത്രി
രോഗം സ്ഥിരീകരിച്ചവരുടെ പരിശോധനാഫലം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വരെ രഹസ്യമായി സൂക്ഷിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ ആരോപണം. വിവരം സര്‍ക്കാര്‍ തടഞ്ഞുവെക്കുന്നതിനാല്‍ ചികിത്സ വൈകുന്നുവെന്നും രോഗികള്‍ക്ക് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
പരിശോധനാ ഫലം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനായി രഹസ്യമാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഇന്ന് വ്യക്തമാക്കിയിരുന്നു.