തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്‍റെ നിയമനം തന്‍റെ അറിവോടെയല്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനം വിവാദമായ ശേഷമാണ് ഇങ്ങനെയൊരു നിയമനം സംബന്ധിച്ച വിവരങ്ങൾ അറിയുന്നത്. അത്തരമൊരു നിയമനത്തിന് മുഖ്യമന്ത്രിയുടെ അനുമതി സാധാരണ ആവശ്യമായി വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്‌നയുടെ നിയമനം തന്‍റെ അറിവോടെയല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി - മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വാര്‍ത്തകള്‍
"അവർ ഞാൻ അറിയും എന്ന് ഉറപ്പിച്ചു പറയുകയല്ല ചെയ്തത്. എന്നോട് പറയും എന്ന് പറഞ്ഞിരുന്നതായാണ് പറയുന്നത്. അതിന്‍റെ ഭാഗമായി അവർ വിചാരിച്ചിട്ടുണ്ടാകാം. ഞാൻ അറിഞ്ഞ കാര്യമല്ല"- മുഖ്യമന്ത്രി വ്യക്തമാക്കി
"ഇതു സംബന്ധിച്ച് സ്വപ്ന സുരേഷ് നൽകിയ മൊഴി വ്യക്തമാണെന്നാണ് തോന്നുന്നത്. അവർ ഞാൻ അറിയും എന്ന് ഉറപ്പിച്ചു പറയുകയല്ല ചെയ്തത്. എന്നോട് പറയും എന്ന് പറഞ്ഞിരുന്നതായാണ് പറയുന്നത്. അതിന്‍റെ ഭാഗമായി അവർ വിചാരിച്ചിട്ടുണ്ടാകാം. ഞാൻ അറിഞ്ഞ കാര്യമല്ല"- മുഖ്യമന്ത്രി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രത്തിൽ സ്പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ