കേരളം

kerala

ETV Bharat / city

കൊവിഡ് കാലത്ത് സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം

ഫീസ് നൽകി രസീത് കാണിച്ചാലെ പുസ്തകം നൽകുമെന്ന് സ്വകാര്യ സ്കൂളുകൾ നിർദേശം നൽകിയതായും പരാതിയുണ്ട്

cm on school fees issue  cm press meet news  മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം  സ്‌കൂള്‍ ഫീസ് വാര്‍ത്തകള്‍
കൊവിഡ് കാലത്ത് സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

By

Published : May 28, 2020, 6:30 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും പ്രയാസമനുഭവിക്കുന്ന ഘട്ടമാണ്. ജനങ്ങളെ സഹായിക്കുക എന്നതാകണം ലക്ഷ്യം. എന്നാൽ അതിനു വിരുദ്ധമായി ചില പ്രവണതകൾ സംബന്ധിച്ച് പരാതിയുണ്ട്. ചില സ്വകാര്യ സ്കൂളുകൾ കുത്തന്നെ ഫീസ് കൂട്ടുകയാണ്. ഫീസ് നൽകി രസീത് കാണിച്ചാലെ പുസ്തകം നൽകുമെന്ന് സ്വകാര്യ സ്കൂളുകൾ നിർദേശം നൽകിയതായും പരാതിയുണ്ട്. ഇത്തരം പ്രവണതകൾ ഈ കാലത്ത് ഒഴിവാക്കണം. കുട്ടികളെയും രക്ഷിതാക്കളെയും പിഴിയുന്ന നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

കൊവിഡ് കാലത്ത് സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details