കേരളം

kerala

ETV Bharat / city

പുതിയ സംവരണ നയം ആരുടെയും സംവരണത്തെ ഇല്ലാതാക്കില്ലെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പൊതു മത്സര വിഭാഗത്തിൽ നിന്ന് 10 ശതമാനം നീക്കിവയ്ക്കുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

cm on new reservation policy  new reservation policy  cm press meet  മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം  സംവരണ നയം
പുതിയ സംവരണ നയം ആരുടെയും സംവരണത്തെ ഇല്ലാതാക്കില്ലെന്ന് മുഖ്യമന്ത്രി

By

Published : Oct 26, 2020, 9:16 PM IST

തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നത് മറ്റാരുടെയും സംവരണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള ഒരു വിഭാഗത്തിന്‍റെയും സംവരണം ഹനിക്കുന്നതല്ല പുതിയ തീരുമാനം. പാർലമെന്‍റിലെ ഭൂരിപക്ഷം അംഗീകരിച്ച നിയമമാണ് നടപ്പാക്കിയത്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പൊതു മത്സര വിഭാഗത്തിൽ നിന്ന് 10 ശതമാനം നീക്കിവയ്ക്കുകയാണ് ഉണ്ടായത്. നിലവിലുള്ള ആരുടെയും സംവരണം ഇല്ലാതാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ABOUT THE AUTHOR

...view details