തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പകള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വായ്പ പരിധി ഉയര്‍ത്തിയാലും പരിമിതമായ പ്രയോജനം മാത്രമെ ലഭിക്കു.
വായ്‌പകള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രി
വായ്പ പരിധി ഉയര്‍ത്തിയാലും പരിമിതമായ പ്രയോജനം മാത്രമെ ലഭിക്കു. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത് പോലെയല്ല പരിധി ഉയര്‍ത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത് പോലെയല്ല പരിധി ഉയര്‍ത്തിയത്. എന്നാല്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പാക്കേജ് അല്ല കേന്ദ്രം പ്രഖ്യാപിച്ചത്. പൊതു ജനാരോഗ്യത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള പാക്കേജ് ആയിരുന്നു വേണ്ടിയിരുന്നത്. എം.എസ്.എം.ഇ മേഖലകള്‍ക്ക് പ്രഖ്യാപിച്ച വായ്പ പ്രയോജനപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച അധിക തുകയും കേരളം പൂര്‍ണ തോതില്‍ പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.