തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കലാപാഹ്വാനം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് അനുകൂലികളായ സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നടപടി ജനാധിപത്യ പ്രക്രിയയിലെ ഗുരതര പ്രശ്നമാണ്. സർക്കാർ ഉദ്യോഗസ്ഥരോട് വിശ്വാസവഞ്ചന നടത്തണമെന്നാണ് മുല്ലപ്പളി പറഞ്ഞത്.
മുല്ലപ്പള്ളിയുടേത് കലാപാഹ്വാനമെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ വാര്‍ത്താ സമ്മേളനം
കോൺഗ്രസ് അനുകൂലികളായ സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നടപടിയെ ആണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.
മുല്ലപ്പള്ളിയുടേത് കലാപാഹ്വാനമെന്ന് മുഖ്യമന്ത്രി
സർക്കാരിന്‍റെ തീരുമാനങ്ങളും പദ്ധതി വിവരങ്ങളും ചോർത്തി നൽകണമെന്നും പറയുന്നത് ഉണ്ടാക്കാൻ പാടില്ലാത്ത നടപടിയാണ്. ഈ നടപടിയിലൂടെ കലാപാഹ്വാനമാണ് മുല്ലപ്പള്ളി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകയായ ലീനയുടെ വീട് ആക്രമിച്ചത് മകനാണ് എന്നത് ആരും കെട്ടിചമച്ച സംഭവമല്ല. കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അപഹാസ്യമായ നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.