തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിദ്യാലയങ്ങൾ എന്ന് തുറക്കാനാകുമെന്ന് പോലും പറയാൻ കഴിയാത്ത അവസ്ഥയാണ്. ഈ പ്രതിസന്ധി കാലത്തും വിദ്യാർഥികൾക്ക് ക്ലാസുകൾ നഷ്ടമാകാതിരിക്കാൻ ക്രമീകരണങ്ങൾ ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്‍റെചാനലായ വിക്‌ടേഴ്‌സ് ടിവിയിലൂടെയാണ് ക്ലാസുകൾ നടത്തുക.
സ്‌കൂൾ വിദ്യാർഥികൾക്ക് ക്ലാസുകൾ വിക്‌ടേഴ്‌സ് ചാനല്‍ വഴി
ടൈം ടേബിൾ അടക്കം പ്രസിദ്ധീകരിച്ചാകും ക്ലാസുകൾ. സിലബസിലെ ആദ്യ ടേമിലെ വീഡിയോകളാണ് തയാറാക്കുന്നത്. ഒന്നു മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസുകളുടെ വീഡിയോ തയാറാക്കി വരികയാണ്
ജൂൺ ഒന്നിന് തന്നെ വിക്‌ടേഴ്‌സില്‍ ക്ലാസുകൾ തുടങ്ങും. ടൈം ടേബിൾ അടക്കം പ്രസിദ്ധീകരിച്ചാകും ക്ലാസുകൾ. സിലബസിലെ ആദ്യ ടേമിലെ വീഡിയോകളാണ് തയാറാക്കുന്നത്. ഒന്നു മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസുകളുടെ വീഡിയോ തയാറാക്കി വരികയാണ്. പാഠഭാഗങ്ങൾക്കൊപ്പം പഠന നിലവാരം അറിയുന്നതിനുള്ള പരിശോധന മാർഗങ്ങളും ക്ലാസിനൊപ്പം സംപ്രേഷണം ചെയ്യും.
അധ്യാപകർ ക്ലാസുകൾ വിലയിരുത്തുകയും കുട്ടികൾ ക്ലാസുകൾ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. ഇതിനുള്ള പരിശീലന പരിപാടികൾ വിക്‌ടേഴ്‌സ് ചാനൽ അധ്യാപകർക്കായി ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ വിവിധ ഏജൻസികളായ കൈറ്റ്, എസ്.സി.ഇ.ആർ.ടി, എസ്.എസ്.ഇ.റ്റി, എസ്.എസ്.ഐ തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് ക്ലാസുകൾ ഒരുക്കുന്നത്.