കേരളം

kerala

ETV Bharat / city

ഓണമാഘോഷിക്കാന്‍ അനുവദിച്ചില്ല; ഓണസദ്യ മലിന്യത്തിൽ വലിച്ചെറിഞ്ഞ് സിഐടിയു പ്രതിഷേധം - ഓണസദ്യ മലിന്യത്തിൽ വലിച്ചെറിഞ്ഞ് സിഐടിയു പ്രതിഷേധം

തിരുവനന്തപുരം നഗരസഭയിലെ ചാല സര്‍ക്കിളിലെ ഒരുവിഭാഗം ശുചികരണ തൊഴിലാളികളാണ് മുപ്പതോളം പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം മാലിന്യത്തിൽ എറിഞ്ഞ് പ്രതിഷേധിച്ചത്

ഓണസദ്യ മാലിന്യത്തില്‍ എറിഞ്ഞ് പ്രതിഷേധം  Protest by throwing onamsadya in garbage  ശുചികരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തിൽ എറിഞ്ഞു  CITU throwing Onasadya in garbage  തിരുവനന്തപുരം നഗരസഭ  Thiruvananthapuram Municipality  തിരുവനന്തപുരം നഗരസഭയിലെ ചാല സര്‍ക്കിൾ  തിരുവനന്തപുരത്ത് ഓണസദ്യ മലിന്യത്തിൽ എറിഞ്ഞു  ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍  ഓണാഘോഷം  CITU protest in trivandrum Municipality  ഓണസദ്യ മലിന്യത്തിൽ വലിച്ചെറിഞ്ഞ് സിഐടിയു പ്രതിഷേധം  CITU protests by throwing Onasadya in garbage
ഓണമാഘോഷിക്കാന്‍ അനുവദിച്ചില്ല; ഓണസദ്യ മലിന്യത്തിൽ വലിച്ചെറിഞ്ഞ് സിഐടിയു പ്രതിഷേധം

By

Published : Sep 4, 2022, 8:24 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ചാല സര്‍ക്കിളിലെ ഒരുവിഭാഗം ശുചികരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ജോലി ഒഴിവാക്കി ഓണമാഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സദ്യ മാലിന്യത്തില്‍ എറിഞ്ഞത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഓണമാഘോഷിക്കാന്‍ അനുവദിച്ചില്ല; ഓണസദ്യ മലിന്യത്തിൽ വലിച്ചെറിഞ്ഞ് സിഐടിയു പ്രതിഷേധം

നഗരസഭ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷം സംഘടിപ്പിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാനൊരുങ്ങിയപ്പോള്‍ ജോലി കഴിഞ്ഞ് ആഘോഷം മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ നിര്‍ദേശിച്ചു.

ഇതാണ് തൊഴിലാളികളെ പ്രകോപിപിച്ചത്. മുപ്പതോളം പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണമാണ് സിഐടിയുവിന്‍റെ കീഴിലുള്ള ഒരുവിഭാഗം ജീവനക്കാര്‍ നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് യൂണിയന്‍റെ ന്യായീകരണം.

ABOUT THE AUTHOR

...view details