കേരളം

kerala

ETV Bharat / city

ഇടര്‍ച്ചയും തളര്‍ച്ചയുമില്ല, എല്‍ഡിഎഫ് ഭരണം വളര്‍ച്ചയിലെന്ന് മുഖ്യമന്ത്രി - pinarayi vijayan ldf govt 100 day news

തിരുവനന്തപുരത്ത് അയ്യങ്കാളി ജയന്തി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

പിണറായി വിജയന്‍ വാര്‍ത്ത  പിണറായി വിജയന്‍ അയ്യങ്കാളി വാര്‍ത്ത  അയ്യങ്കാളി ജയന്തി പിണറായി വാര്‍ത്ത  മുഖ്യമന്ത്രി വാര്‍ത്ത  എല്‍ഡിഎഫ് ഭരണം മുഖ്യമന്ത്രി വാര്‍ത്ത  നൂറ് ദിന പരിപാടി മുഖ്യമന്ത്രി വാര്‍ത്ത  kerala chief minister latest news  pinarayi vijayan ayyankali news  pinarayi vijayan ldf govt 100 day news  pinarayi vijayan latest news
ഇടര്‍ച്ചയും തളര്‍ച്ചയുമില്ല, എല്‍ഡിഎഫ് ഭരണം വളര്‍ച്ചയിലെന്ന് മുഖ്യമന്ത്രി

By

Published : Aug 28, 2021, 3:16 PM IST

തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രനേട്ടം നേടിയ ഇടത് സര്‍ക്കാര്‍ ഇടര്‍ച്ചയും തളര്‍ച്ചയുമില്ലാതെ ഊര്‍ജ്ജസ്വലമായ വളര്‍ച്ചയിലാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളെ തരണം ചെയ്യാനാണ് ശ്രമം. കൊവിഡ് പ്രതിസന്ധിയേയും സര്‍ക്കാര്‍ നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് അയ്യങ്കാളി ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചിലര്‍ അധികാരത്തിലെത്തുമ്പോള്‍ ചില പ്രത്യേക വിഭാഗക്കാരെ പുറത്താക്കാന്‍ ശ്രമിക്കുന്നത് നമുക്ക് കാണാം. ഇവിടെയാണ് സാഹോദര്യത്തിന്‍റെയും മാനവികതയുടെയും മൂല്യം നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്.

ഇത്തരം സാഹചര്യത്തില്‍ അയ്യങ്കാളിയെ പോലെയുള്ളവര്‍ ഉയര്‍ത്തിയ ആശയങ്ങളുടെ പ്രസക്തി പരിശോധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്‍റെ നൂറ് ദിന പരിപാടികളില്‍ പട്ടിക വിഭാഗക്കാര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read more: 'നവോഥാനവെളിച്ചം വിതറി ആധുനികതയിലേക്ക് നയിച്ചവര്‍' ; അയ്യങ്കാളിയെയും ചട്ടമ്പി സ്വാമികളെയും അനുസ്മരിച്ച് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details