തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൻ്റെ പിങ്ക് പ്രൊഡക്ഷൻ പ്രോജക്ടിന് തിങ്കളാഴ്ച (ജൂലൈ 19) തുടക്കമാവും. സ്ത്രീസുരക്ഷയ്ക്ക് വേണ്ടി കർശന നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണിത്. സ്ത്രീധനവുമായി ബന്ധപ്പെട്ടോ സൈബർ ഇടങ്ങളിലോ പൊതുഇടങ്ങളിലോ സ്ത്രീകൾക്കു നേരെ അതിക്രമങ്ങളോ അവഹേളനങ്ങളോ ഉണ്ടാകുന്നത് തടയുന്നതിനാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗാർഹിക പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിന് പിങ്ക് ജനമൈത്രി ബീറ്റ് പ്രവർത്തനമാരംഭിക്കും. വനിത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം വീടുകൾതോറും സന്ദർശനം നടത്തി ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച വിവരം ശേഖരിക്കും. തദ്ദേശസ്വയംഭരണ പ്രതിനിധികൾ, അയൽവാസികൾ, നാട്ടുകാർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.
സ്ത്രീ സുരക്ഷ, കേരള പൊലീസിന്‍റെ പിങ്ക് പ്രൊഡക്ഷൻ പ്രോജക്ട് ജൂലൈ 19 മുതല്‍ - മുഖ്യമന്ത്രി പിണറായി വിജയൻ
ഗാർഹിക പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിനായി പിങ്ക് ജനമൈത്രി ബീറ്റും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി.
കേരള പൊലീസിന്‍റെ പിങ്ക് പ്രൊഡക്ഷൻ പ്രോജക്ട് ജൂലൈ 19 മുതല്‍
പ്രത്യേക പരിശീലനം ലഭിച്ച വനിത ഉദ്യോഗസ്ഥരടങ്ങുന്ന പിങ്ക് ഷാഡോ പൊലീസ് സംഘം ബസ് സ്റ്റോപ്പുകളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തും. 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിക്കും. പിങ്ക് പൊലീസിൻ്റെ ബുള്ളറ്റ് പട്രോൾ സംഘവും സുരക്ഷയുടെ ഭാഗമായി തിങ്കളാഴ്ച മുതൽ നിരത്തിലുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: കർശന നിയന്ത്രണങ്ങളോടെ കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി
Last Updated : Jul 17, 2021, 8:09 PM IST