തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്കുള്ള പാസ് വിതരണം നിര്‍ത്തലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിര്‍ത്തിയില്‍ എത്തിച്ചേരുന്നവർക്ക് അവർ എത്തുന്ന ക്രമത്തിലാണ് പാസുകൾ നല്‍കുന്നത്. നിലവില്‍ പാസ് നല്‍കുന്നതിലെ ക്രമവത്കരണമാണ് നടത്തിയതെന്നും രജിസ്‌ട്രേഷും പാസ് വിരണവും അനുവദിക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർക്കുള്ള പാസ് വിതരണം നിര്‍ത്തലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി - Chief Minister
നിലവില്‍ പാസ് നല്‍കുന്നതിലെ ക്രമവത്കരണമാണ് നടത്തിയതെന്നും രജിസ്‌ട്രേഷും പാസ് വിരണവും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
രജിസ്‌ട്രേഷനും നടപടിക്രമങ്ങളും പാലിക്കാതെ എത്തുന്നവരെ അതിര്‍ത്തി കടത്തിവിടില്ല. റെഡ് സോണ്‍ മേഖലകളില്‍ നിന്നും എത്തുന്നവര്‍ കേരളത്തില്‍ എത്തിച്ചരേണ്ട ജില്ലകളിലും രജിസ്റ്റര്‍ ചെയ്യണം. കൃത്യമായ പരിശോധനയിലൂടെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ. വിവരങ്ങള്‍ മറച്ചു വച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയും എത്തുന്നവര്‍ക്ക് അതിര്‍ത്തി കടക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 86,679 പേരാണ് പാസുകള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 43.71ശതമാനം ആളുകള്‍ റെഡ് സോണ്‍ മേഖലയിലുള്ളവരാണ്. 45,814 പേര്‍ക്കാണ് പാസ് നല്‍കിയത്. ഇതില്‍ 19,476 പേര്‍ റെഡ് സോണ്‍ മേഖലയില്‍ പെട്ടവരാണ്. 16,386 പേര്‍ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നുവെന്നും കഴിഞ്ഞ ദിവസം എത്തിയവരില്‍ നിന്നും 3,216 പേരെ ക്വാറന്‍റൈൻ ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.