തിരുവനന്തപുരം: അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടിയാണ് എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കെ.ഇ.ആർ ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസ രംഗത്ത് കൈ കടത്തുന്നതിനു വേണ്ടിയാണ് തീരുമാനമെന്നും ഇതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.ഇ.ആർ ചട്ട ഭേദഗതി; സര്‍ക്കാരിന്‍റെ ലക്ഷ്യം അഴിമതിയെന്ന് രമേശ് ചെന്നിത്തല
കഴിഞ്ഞ ദിവസത്തെ ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി തോമസ് ഐസക്ക് എയ്ഡഡ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കെ.ഇ.ആർ ചട്ടം ഭേദഗതി ചെയ്യേണ്ടതിനെക്കുറിച്ച് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസത്തെ ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി തോമസ് ഐസക്ക് എയ്ഡഡ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കെ.ഇ.ആർ ചട്ടം ഭേദഗതി ചെയ്യേണ്ടതിനെക്കുറിച്ച് വ്യക്തമാക്കിയത്. സർക്കാർ അറിയാതെ എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾ 18 ,119 തസ്തികൾ സൃഷ്ടിച്ചുവെന്നായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്.
അധ്യാപക വിദ്യാർഥി അനുപാതം 45ൽ നിന്നും 30 ആക്കി കുറച്ചതോടെ ഒരു കുട്ടി കൂടുതലായുള്ള സ്കൂളുകളിലും അധിക തസ്തിക സൃഷ്ടിച്ചു. എഇഒ മാരുടെ അംഗീകാരത്തോടെ ഇങ്ങനെ ചട്ടം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിരുന്നു.