തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ കൊല്ലപ്പെടാനിടയായ കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് അടുത്ത വർഷത്തേക്ക് മാറ്റി. ജഡ്ജി ബുധനാഴ്ച ലീവ് ആയതിനാലാണ് കേസ് നടപടികൾ പരിഗണിക്കുന്നത് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി നീട്ടിയത്. 2022 ഫെബ്രുവരിയില്‍ കോടതി കേസ് പരിഗണിക്കും.
കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രാഥമിക വാദം നടത്താന്‍ സമയം വേണമെന്നാണ് പ്രതിഭാഗത്തിൻ്റെ ആവശ്യം. ഇത് പരിഗണിച്ച ശേഷമാകും കോടതി കുറ്റപത്രം വായിക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവരാണ് കേസിലെ പ്രതികൾ.