തിരുവനന്തപുരം:ഓണമെത്തിയിട്ടും ഉണരാതെ പച്ചക്കറി വിപണി. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് വ്യാപാരികൾ. മാർക്കറ്റിലെത്തുന്ന പച്ചക്കറികൾ പോലും വിൽക്കാനാവാത്ത നിലയിൽ സ്തംഭിച്ചിരിക്കുകയാണ് ഓണവിപണി.
ഓണമെത്തിയിട്ടും ഉണരാതെ പച്ചക്കറി വിപണി - chala veg market not active in onam
ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നത്.
തിരുവനന്തപുരത്തെ ചാല മാർക്കറ്റിൽ ഓണം വിളിപ്പാടകലെയെത്തിയിട്ടും ആളും അനക്കവുമില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇടവിട്ടുള്ള കടകൾ മാത്രമേ ഇരുവശത്തും തുറന്നിട്ടുള്ളൂ. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ വ്യാപാരികളുടെ പ്രതിസന്ധി തുടരുകയാണ്. ഓർമയിൽ ഇത്തരമൊരു ഓണക്കാലം ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
കച്ചവടത്തിൽ വന്ന ഇടിവ് പച്ചക്കറി വിലയിലും പ്രതിഫലിച്ചു തുടങ്ങി. പല ഇനങ്ങൾക്കും വില കൂടി. തലസ്ഥാന ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നത്. സാധാരണ നിലയിൽ കച്ചവടം നടന്നിട്ട് മാസങ്ങളായി. ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടെങ്കിലും, തിരുവോണത്തോടുത്ത ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമെന്നും വ്യാപാരം മെച്ചപ്പെടുമെന്നുമുള്ള നേരിയ പ്രതീക്ഷയാണ് പലർക്കുമുള്ളത്.