കേരളം

kerala

ETV Bharat / city

കേന്ദ്രം എക്‌സൈസ് നികുതി കുറച്ചു; കേരളത്തിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു - കേരളത്തിൽ പെട്രോൾ ഡീസൽ വില കുറഞ്ഞു

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106 രൂപ 36 പൈസയും ഡീസലിന് 93 രൂപ 47 പൈസയുമായി കുറഞ്ഞു.

PETROL DIESEL PRICE IN KERALA  പെട്രോൾ  ഡീസൽ  ബിജെപി  BJP  കെ.എന്‍ ബാലഗോപാല്‍  KN BALAGOPAL  CENTRE REDUCES EXCISE DUTY  PETROL AND DIESEL PRICES IN KERALA  കേരളത്തിൽ പെട്രോൾ ഡീസൽ വില കുറഞ്ഞു  എക്‌സൈസ് നികുതി
കേന്ദ്രം എക്‌സൈസ് നികുതി കുറച്ചു; കേരളത്തിൽ പെട്രോൾ ഡീസൽ വില കുറഞ്ഞു

By

Published : Nov 4, 2021, 11:55 AM IST

തിരുവനന്തപുരം :പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതോടെ കേരളത്തിലും ഇന്ന് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106 രൂപ 36 പൈസയും ഡീസലിന് 93 രൂപ 47 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 17 പൈസയും ഡീസലിന് 91 രൂപ 42 പൈസയുമാണ്.

കോഴിക്കോട് ജില്ലയില്‍ പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ദ്ധിത നികുതി കുറച്ചിരുന്നു. ഉത്തര്‍പ്രദേശ് പെട്രോള്‍. ഡീസല്‍ വില ലിറ്ററിന് 12 രൂപ വീതമാണ് കുറച്ചത്.

ALSO READ :കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

അസം, ത്രിപുര, ഗുജറാത്ത്, ഗോവ, കര്‍ണാടക, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ 7 രൂപ വീതവുമാണ് വാറ്റ് നികുതി കുറച്ചത്. അതേസമയം ഇന്ധന വില കുറയ്ക്കില്ലെന്ന നിലപാടിലാണ് കേരളം. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details