തിരുവനന്തപുരം: പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് ഓഗസ്റ്റ് 31ന് തുടക്കമാകും. ആലപ്പുഴ പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളി വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി ബി എല്‍ ഉദ്ഘാടനം ചെയ്യും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാഥിതിയാകും. സി ബി എല്ലിനുള്ള ഒരുങ്ങളെല്ലാം പൂര്‍ത്തിയായതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഓഗസ്റ്റ് 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സി ബി എല്‍ ഉദ്ഘാടനം പ്രളയക്കെടുതിയെ തുടര്‍ന്ന് 31ലേക്ക് മാറ്റുകയായിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിയോടെ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ 12 മത്സരങ്ങളാണ് ഉള്ളത്. നവംബര്‍ 23ന് കൊല്ലം പ്രസിഡന്‍ഷ്യല്‍ ട്രോഫി വള്ളം കളിയോടെ പ്രഥമ സി ബി എല്‍ സമാപിക്കും.
പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഓഗസ്റ്റ് 31ന്; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാഥിതി - തിരുവനന്തപുരം
നെഹ്‌റു ട്രോഫി വള്ളം കളിയോടെ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ 12 മത്സരങ്ങളാണ് ഉള്ളത്. വിജയികള്‍ക്ക് 5.9 കോടി രൂപയുടെ സമ്മാനങ്ങളാണ് നല്‍കുക
കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ജലോത്സവങ്ങളും സി ബി എല്ലിന്‍റെ ഭാഗമാണ്. ട്രോപ്പിക്കല്‍ ടൈറ്റന്‍, ബാക്ക്‌വാട്ടര്‍ നൈറ്റ്‌സ്, ബാക്ക്‌വാട്ടര്‍ നിന്‍ജ, ബാക്ക്‌വാട്ടര്‍ വാരിയേഴ്‌സ്, കോസ്റ്റ് ഡോമിനേറ്റേഴ്‌സ്, മൈറ്റി ഓര്‍സ്, പ്രൈഡ് ചേസേഴ്‌സ്, റേജിംഗ് റോവേഴ്‌സ്, തണ്ടര്‍ ഓര്‍സ് എന്നീ പേരുകളില്‍ ഏഴ് ബോട്ട് ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്. ഇടിവി തെലുങ്കാന, ഇടിവി ആന്ധ്രാപ്രദേശ് അടക്കം വിവിധ ചാനലുകളില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. എല്ലാ ശനിയാഴ്ചകളിലുമാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് 5.9 കോടി രൂപയുടെ സമ്മാനങ്ങളാണ് നല്‍കുക.