കേരളം

kerala

ETV Bharat / city

മന്ത്രിമാർ നിരീക്ഷണത്തിൽ; മന്ത്രിസഭ യോഗം മാറ്റി - thomas isac

ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലാണ്. ഇതേ തുടർന്നാണ് മന്ത്രിസഭായോഗം മാറ്റിവച്ചത്

ധനമന്ത്രിക്ക് കൊവിഡ്; മന്ത്രിസഭ യോഗം മാറ്റി  മന്ത്രിമാർ നിരീക്ഷണത്തിൽ; മന്ത്രിസഭ യോഗം മാറ്റി  ധനമന്ത്രി തോമസ് ഐസക്  മുഖ്യമന്ത്രി നിരീക്ഷണത്തിൽ  cabinet meeting changed  finance minister tested positive  thomas isac  pinarayi vijayan
മന്ത്രിമാർ നിരീക്ഷണത്തിൽ; മന്ത്രിസഭ യോഗം മാറ്റി

By

Published : Sep 7, 2020, 6:45 PM IST

തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭാ യോഗം മാറ്റി. എല്ലാ ആഴ്ചയിലും ചേരാറുള്ള പതിവ് മന്ത്രിസഭാ യോഗമാണ് മാറ്റിവച്ചത്. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലാണ്. ഇതേ തുടർന്നാണ് മന്ത്രിസഭായോഗം മാറ്റിവച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇപി ജയരാജൻ, എംഎം മണി, കെകെ ശൈലജ, ടിപി രാമകൃഷ്ണൻ തുടങ്ങിയവരാണ് നിരീക്ഷണത്തിൽ പോയത്. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ധനമന്ത്രി തോമസ് ഐസക് പങ്കെടുത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കളും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

ABOUT THE AUTHOR

...view details