32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ്
സംസ്ഥാനത്തെ 32 തദ്ദേശഭരണ വാര്‍ഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ഡിസംബര്‍ 7നും വോട്ടെണ്ണല്‍ 8നും നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ്
By
Published : Nov 10, 2021, 8:10 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ല പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പടെ 32 തദ്ദേശ ഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. വോട്ടെടുപ്പ് ഡിസംബര്‍ 7നും വോട്ടെണ്ണല്‍ 8നും നടത്തും. ഉപതെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പുറപ്പെടുവിക്കും. അന്നുമുതല്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്‌മ പരിശോധന 20ന് നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങള്‍ ജില്ല അടിസ്ഥാനത്തില്‍-