കേരളം

kerala

ETV Bharat / city

മിനിമം ബസ്‌ ചാർജ് 10, ഓട്ടോയ്‌ക്ക് 30 ; പുതുക്കിയ നിരക്കുകൾ മെയ് 1 മുതൽ പ്രാബല്യത്തിൽ - സംസ്ഥാനത്ത് ബസ് ചാർജ് മിനിമം 10 രൂപ

നിരക്ക് വർധിപ്പിക്കാനുള്ള രാമചന്ദ്രൻ കമ്മിറ്റിയുടെ റിപ്പോർട്ടിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്

bus auto and taxi fares increased in the state  bus fare increased in kerala  സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി, ബസ് നിരക്ക് വർധിപ്പിച്ചു  സംസ്ഥാനത്ത് ബസ് ചാർജ് മിനിമം 10 രൂപ  minimum charge for buses autos hiked in kerala
മിനിമം ബസ്‌ ചാർജ് 10 രൂപ, ഓട്ടോയ്‌ക്ക് 30 രൂപ; പുതുക്കിയ നിരക്കുകൾ മേയ് 1 മുതൽ പ്രാബല്യത്തിൽ

By

Published : Apr 20, 2022, 5:14 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു. സിറ്റി, ടൗൺ, സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ ഉൾപ്പെടെയുള്ള ഓർഡിനറി സർവീസുകളുടെ മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപയാക്കി. പുതുക്കിയ നിരക്കുകൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരും.

സിറ്റി ഫാസ്റ്റ് സർവീസുകളുടെ നിരക്ക് 10 രൂപയിൽ നിന്ന് 12 രൂപയും, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടേത് 12 ൽ നിന്ന് 15 രൂപയും സൂപ്പർ ഫാസ്റ്റ് സർവീസുകൾ 20 ൽ നിന്ന് 22 രൂപയായും പുതുക്കി നിശ്ചയിച്ചു.

എക്‌സ്‌പ്രസ്, സൂപ്പർ എക്‌സ്‌പ്രസ്, സൂപ്പർ എയർ എക്‌സ്‌പ്രസ്, സൂപ്പർ ഡീലക്‌സ്, സെമി സ്ലീപ്പർ സർവീസുകൾ, ലക്ഷ്വറി ഹൈടെക് ആന്‍റ് എയർകണ്ടീഷൻ സർവീസുകൾ, സിംഗിൾ ആക്‌സിൽ സർവീസുകൾ, മൾട്ടി ആക്‌സിൽ സർവീസുകൾ ലോ ഫ്ലോർ എയർ കണ്ടീഷൻ സർവീസുകൾ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.

ലോ ഫ്ലോർ നോൺ എയർകണ്ടീഷൻ സർവീസുകൾ നിലവിലെ നിരക്കായ 13 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. എസി സ്ലീപ്പർ സർവീസുകൾക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാര്‍ക്ക് പൊതുനിരക്കിന്‍റെ 30 ശതമാനം വരെ ഇളവുനല്‍കിക്കൊണ്ട് സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കാനുള്ള അധികാരം കെ.എസ്.ആര്‍..ടി.സിക്കായിരിക്കും.

ചാര്‍ജ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും മുന്‍ ഉത്തരവ് പ്രകാരം തുടരുന്നതായിരിക്കും. ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ് 30 രൂപ (1.5 കിലോമീറ്റര്‍ വരെ) മിനിമം ചാര്‍ജിന് മുകളില്‍ ഓരോ കിലോ മീറ്ററിനും 15 രൂപ നിരക്കിലുമാണ് വർധന. ക്വാഡ്രിസൈക്കിളുകള്‍ക്ക് മിനിമം ചാര്‍ജ് 35 രൂപ (1.5 കി.മീറ്റര്‍ വരെ) മിനിമം ചാര്‍ജിന് മുകളില്‍ ഓരോ കിലോ മീറ്ററിനും 15 രൂപ നിരക്ക് ഈടാക്കാം. (ഓരോ നൂറ് മീറ്ററിനും 1.50 രൂപ നിരക്കില്‍).

ഡ്രൈവര്‍ ഉള്‍പ്പടെ 7 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാവുന്ന 1500 സി സി ക്ക് താഴെയുള്ള മോട്ടോര്‍ കാറുകൾക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍കാറുകൾ ഉള്‍പ്പെടെ) മിനിമം ചാര്‍ജ് 200 രൂപ (5 കിലോ മീറ്റര്‍ വരെ). മിനിമം ചാര്‍ജിന് മുകളില്‍ ഓരോ കിലോ മീറ്ററിനും 18 രൂപ നിരക്കില്‍ ഈടാക്കാം.

ഡ്രൈവര്‍ ഉള്‍പ്പടെ 7 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്ക് മുകളിലുള്ള മോട്ടോര്‍ കാറുകൾക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ കാറുകൾ ഉള്‍പ്പടെ) മിനിമം ചാര്‍ജ് 225 രൂപ (5 കിലോ മീറ്റര്‍ വരെ) മിനിമം ചാര്‍ജിന് മുകളില്‍ ഓരോ കിലോ മീറ്ററിനും 20 രൂപ നിരക്കില്‍ ഈടാക്കാം.

ABOUT THE AUTHOR

...view details